കിറ്റു വിതരണം ചെയ്തു
ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും തെരുവോരം ഡെസ്റ്റിറ്റിയൂട്ട് കെയര്‍ കേരളയും സംയുക്തമായി ലഹരി വര്‍ജ്ജന ബോധവത്ക്കരണ കൂട്ടായ്മ ഒക്കയ്മ ഒഞ്ച കൂട എന്ന പേരില്‍ കമ്മന നഞ്ഞോത്ത് കോളനിയില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 175 ഓളം വരുന്ന കോളനി നിവാസികള്‍ക്ക് പുതുവസ്ത്രങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മുതലായവ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുകയും സദ്യ ഒരുക്കി ഉച്ചയ്ക്ക് കോളനി നിവാസികള്‍ക്കൊപ്പം ചേര്‍ന്ന് ഭക്ഷിക്കുകയും, തുടര്‍ന്ന് കോളനി നിവാസികള്‍ അവരുടെ തനത് കലാരൂപങ്ങള്‍ നാടന്‍ പാട്ട് തുടങ്ങിയ അവതരിപ്പിച്ചു. ഊര് മൂപ്പന്‍ തോലന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി.