വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം എം വി ആര്‍ ഭവനില്‍ ഉപവാസം അനുഷ്ഠിക്കുന്ന സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കല്‍പ്പറ്റ കലക്ടറേറ്റിനു മുന്നില്‍ സിഎംപി വയനാട് ജില്ലാ കമ്മിറ്റി സത്യാഗ്രഹം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.കോവിഡ് മൂലം മരിച്ച ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കോവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപീകരിക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സത്യാഗ്രഹം.
തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 5000 രൂപ റേഷന്‍കട വഴി വിതരണം ചെയ്യുക, രക്ഷകര്‍ത്താക്കള്‍ മരിച്ച കുട്ടികളെ ഗവണ്‍മെന്റ് ഏറ്റെടുക്കുക . ജില്ലാ സെക്രട്ടറി ടി കെ ഭൂപേഷ് അധ്യക്ഷനായി.വത്സ രാജ്, ടി വി രഘു, വത്സല രാജന്‍, നിതിന്‍ തോമസ്, പി വൈ ബേന്നി, ബാലന്‍, കെ വസന്ത, വേണി പള്ളിക്കുന്ന്, എന്നിവര്‍ സംസാരിച്ചു.