ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു
എടവക പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ആദിവാസി കോളനികളില്‍ ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് തമാസ്റ്റര്‍ വിതരണോദ്ഘാടനം നടത്തി. വാര്‍ഡ് മെമ്പര്‍ വിനോദ് തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ദ്വാരക ആയുര്‍വേദ ആശുപത്രി ഡോക്ടര്‍ സിജോ കുര്യന്‍, ട്രൈബല്‍ പ്രമോട്ടര്‍ ബിജു, ജോഷി വാണാക്കുടി തുടങ്ങിയവര്‍ സംസാരിച്ചു.