ഇ-കിഡ് ക്ലാസ്സുകളുടെ പബ്ലിക് ലോഞ്ചിംഗ് നടത്തി

0

കല്‍പ്പറ്റ എച്ച്.ഐ. എം .യു .പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പ്രീ പ്രൈമറിയില്‍ നടപ്പാക്കുന്ന
ഇ – കിഡ് ക്ലാസ്സുകളുടെ പബ്ലിക് ലോഞ്ചിംഗ് വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ വയനാട് ജില്ലാ കലക്ടര്‍ ഡോ:അദീല അബ്ദുല്ല നിര്‍വഹിച്ചു.പ്രീ പ്രൈമറിയില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്ക് അധ്യാപകരുമായി ഇടപെടാനുള്ള ജനകീയ അവസരമാണ് ഇ- കിഡ് ന്റെ പ്രത്യേകത.കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ച അതേ പ്ലാറ്റ്‌ഫോമില്‍കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളിലെ വിവിധ ഭാഗങ്ങള്‍ വെര്‍ച്ചല്‍ റിയാലിറ്റിയിലൂടെ കാണാന്‍ സാധിച്ചു.ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ പയന്തോത്ത് മൂസ അധ്യക്ഷനായിരുന്നു.ലൈവായി മഴയും, കാടും, പുഴയും, അക്ഷരത്തോണിയും, മൃഗങ്ങളുമെല്ലാം മുന്നിലെത്തി. അതിനിടയില്‍ ഓണ്‍ലൈനില്‍ കുട്ടികള്‍ വീട്ടില്‍ പ്രത്യേകം ഒരുക്കിയ വീട്ടിലെ പാഠശാലയില്‍ നിന്നും പാട്ടും, കഥയുമെല്ലാം അവതരിപ്പിച്ചു.അഡ്വ: കല്ലങ്കോടന്‍ മൊയ്തു, വി.എ.മജീദ്, സി.മൊയ്തീന്‍ കുട്ടി, സുലൈമാന്‍ ഇസ് മാലി, ഹെഡ്മിസ്ട്രസ്സ് ശ്രീലത.പി.ഒ, സ്റ്റാഫ് സെക്രട്ടറി അലി.കെ എന്നിവര്‍ സംസാരിച്ച

Leave A Reply

Your email address will not be published.

error: Content is protected !!