പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ റോഡിന്റ സംരക്ഷണഭിത്തി തകര്‍ന്നു.പടിഞ്ഞാറത്തറ പഞ്ചായത്തിലെ കല്ലുവെട്ടും താഴെ – താളിപ്പാറ റോഡിലെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. നിര്‍മ്മാണത്തിലെ അപാകത കാരണം സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അവിശുദ്ധ കൂട്ടുകെട്ടിന്റ ഉദാഹരണം കൂടിയായി മാറിയിരിക്കുകയാണ് ഈ പ്രവര്‍ത്തികള്‍.
ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ ഉള്‍പ്പെടുത്തി നാലര ലക്ഷം രൂപ ചിലവില്‍ രണ്ടര മീറ്റര്‍ ഉയരത്തിലാണ്തോടിനോട് ചേര്‍ന്ന് റോഡിന് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്.പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംരക്ഷണമതിലില്‍ അപകടകരമാംവിധം വലിയ വിള്ളലുകള്‍ ഉണ്ടാവുകയായിരുന്നു.ചില ഭാഗങ്ങളില്‍ ഭിത്തിക്ക് ചെരിവും ഉണ്ടായിട്ടുണ്ട്. വിള്ളലുകള്‍ വീണയിടങ്ങളില്‍ ഇരു ഭാഗത്തെയും കെട്ടുകള്‍ അകന്ന നിലയിലുമായിരുന്നു.സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംരക്ഷണ മതില്‍ തകര്‍ന്ന് സമീപത്തെ തോട്ടില്‍ പതിച്ചത്.അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഭിത്തി തകരാന്‍ ഇടയാക്കിയതെന്നും വന്‍ അഴിമതിയാണ് പ്രവര്‍ത്തികളില്‍ നടന്നിട്ടുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു.സംരക്ഷണ ഭിത്തി തകര്‍ന്ന് തോട്ടിലേക്ക് പതിച്ചതോടെ നിരവധി പേരുടെ ഏക ആശ്രയമായ റോഡും ഏത് നിമിഷവും തകരാന്‍ ഇടയുണ്ട.് .വര്‍ഷങ്ങളായി നിരവധി പേരുടെ ഏക മാര്‍ഗ്ഗമായ റോഡ് കുടിയാണ് ഇതോടെ ഇല്ലാതാകുന്നത്.കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അവിശുദ്ധ കൂട്ടുകെട്ടിന്റ വലിയ ഉദാഹരണം കൂടിയായി മാറിയിരിക്കുകയാണ് ഈ പ്രവര്‍ത്തികള്‍.