ലോക്ഡൗണില്‍ ജോലി നഷ്ടമായവരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകാര്‍; വ്യാജ കമ്പനികളുടെ പേരില്‍ ജോലി ഓഫര്‍

0

രാജ്യത്ത് ലോക്ഡൗണ്‍ക്കാലത്ത് ജോലി നഷ്ടമായവരെ ഉന്നമിട്ട് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. വീട്ടിലിരുന്ന് ഡേറ്റാ എന്‍ട്രി ജോലി ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന പേരിലാണ് തട്ടിപ്പ്. തൊഴില്‍ അറിയിപ്പുകള്‍ നല്‍കുന്ന ആപ്പുകളിലും വെബ്‌സെറ്റുകളിലും വ്യാജകമ്പനികളുടെ പേരില്‍ പരസ്യം നല്‍കിയാണ് ഇവരുടെ പ്രവര്‍ത്തനം. വാഗ്ദാനങ്ങളില്‍ വീണ് ലക്ഷങ്ങള്‍ വരെ നഷ്ടമായവരുണ്ടെന്ന് ദില്ലി പൊലീസ് സൈബര്‍ ക്രൈം സെല്‍ ഡിസിപി അനീഷ് റായ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തുടര്‍ച്ചയായി രണ്ട് ലോക്ഡൗണുകളില്‍ രാജ്യത്ത് തൊഴില്‍ നഷ്ടമായവരില്‍ ദിവസ വേതനക്കാര്‍ മുതല്‍ ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാര്‍ വരെയുണ്ട്. കൊവിഡ് പ്രതിസന്ധി തിരിച്ചടിയായപ്പോള്‍ ഇങ്ങനെ ജോലി നഷ്ടമായവരെ ഉന്നമിട്ട് സൈബര്‍ തട്ടിപ്പുസംഘങ്ങളും ഇപ്പോള്‍ സജീവമാകുകയാണ്. പുതിയ തൊഴില്‍ കണ്ടെത്താന്‍ ആപ്പുകള്‍ മുതല്‍ വെബ് സെറ്റുകള്‍ വരെ രാജ്യത്ത് ലഭ്യമാണ്. ഇത്തരം ഒരു വെബ് സെറ്റില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘം ഒരു അക്കൗണ്ട് തുടങ്ങി ബയോഡേറ്റ സമര്‍പ്പിച്ചു. ചില പരസ്യങ്ങള്‍ക്ക് മറുപടി നല്‍കിയതോടെ ജോലി അറിയിപ്പുകള്‍ ഫോണില്‍ എത്തിതുടങ്ങി. ഒരു സന്ദേശത്തില്‍ ജോലിക്കായുള്ള അപേക്ഷ തെരഞ്ഞെടുക്കപ്പെട്ടെന്ന അറിയിപ്പും വന്നു.

Leave A Reply

Your email address will not be published.

error: Content is protected !!