മദ്യവില്‍പ്പനക്കിടെ തോണിച്ചാല്‍ സ്വദേശി പിടിയില്‍.

0

മാനന്തവാടി എക്സൈസ് റെയിഞ്ച് പാര്‍ട്ടി പ്രിവന്റീവ് ഓഫീസര്‍ ബാബു മൃദുലിന്റെ നേതൃത്വത്തില്‍ മാനന്തവാടി-തോണിച്ചാല്‍ ഭാഗങ്ങളില്‍ പട്രോള്‍ നടത്തവേ ലഭിച്ച രഹസ്യവിവരത്തില്‍ തോണിച്ചാല്‍ -ശിവന്‍കുന്ന് അമ്പലം റോഡില്‍ നടത്തിയ റെയ്ഡില്‍ കല്ലടിക്കുന്ന് ജംഗ്ഷനില്‍ നിന്നും കാറില്‍ വെച്ച് വിദേശമദ്യം വില്‍പ്പന നടത്തുന്നതിനിടെ തോണിച്ചാല്‍ ഇല്ലത്തു പുതിയവീട്ടില്‍ രാജേഷ് കെ(46) എന്നയാളെ 28 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി പിടികൂടി. മദ്യവില്‍പനക്കായി ഉപയോഗിച്ച ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു.മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്്രേടറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.എക്സൈസ് പ്രിവന്റീസ് ഓഫീസര്‍ സുരേഷ് വെങ്ങാലികുന്നേല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.അനൂപ്,വി.പി.വജീഷ് കുമാര്‍,എക്സൈസ് ഡ്രൈവര്‍ വി.റഹിം തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!