നെല്ലിയമ്പം ഇരട്ടക്കൊല കൊലയാളികളെ ഉടന്‍ പിടികൂടണം:പൗരസമിതി
നാടിനെ നടുക്കിയ നെല്ലിയമ്പത്തെ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ കൊലയാളികളെ ഉടന്‍ പിടികൂടണമെന്ന് പനമരം പൗരസമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പ്രദേശവാസികള്‍ ആശങ്കയിലാണ്.പ്രദേശത്തെ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.പത്ര സമ്മേളനത്തില്‍ എം.ആര്‍. രാമകൃഷ്ണന്‍, റസാഖ് പച്ചിലക്കാട്, വി.ബി.രാജന്‍, കാദറുകുട്ടി കാര്യാട്ട്, പി.എന്‍. അനില്‍കുമാര്‍, ടി.ഖാലിദ് എന്നിവര്‍ സംസാരിച്ചു.
മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍പ്പെട്ടാണ് അതിദാരുണമായി വയോധിക ദമ്പതികളായ പത്മാലയം കേശവനും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടതെന്ന് പറയുന്നത്. സംഭവം നടന്ന് ഇന്നേക്ക് ഒന്‍പത് ദിവസം പിന്നിടുകയാണ്. ഇത്രയും ദിവസമായി പോലീസ് കുറ്റവാളികളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായാണ് വിവരം. എങ്കിലും പ്രതികളെ കുറിച്ചുള്ള മതിയായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. സന്ധ്യ മയങ്ങുന്നതോടെ ചെറിയ ശബ്ദം പോലും നാട്ടുകാരില്‍ ഭീതിയുണ്ടാക്കുകയാണ്. പല സംശയങ്ങളും കൃത്യത്തിന് പിന്നില്‍ ഉണ്ടെന്ന അഭ്യൂഹങ്ങളും പരക്കുന്നതോടെ നെല്ലിയമ്പം നിവാസികള്‍ ആശയ കുഴപ്പത്തിലായിരിക്കുകയാണ്.ഇതോടെ മുമ്പും സമാന രീതിയില്‍ ചില ആക്രമണങ്ങള്‍ നടന്നിട്ടും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഉടനെ പോലീസ് കൊലയാളികളെ കണ്ടെത്തണം. അതിനാവശ്യമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉപയോഗിക്കണം. പ്രദേശത്തെ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.പത്ര സമ്മേളനത്തില്‍ എം.ആര്‍. രാമകൃഷ്ണന്‍, റസാഖ് പച്ചിലക്കാട്, വി.ബി.രാജന്‍, കാദറുകുട്ടി കാര്യാട്ട്, പി.എന്‍. അനില്‍കുമാര്‍, ടി.ഖാലിദ് എന്നിവര്‍ സംസാരിച്ചു.