പുല്‍പ്പള്ളിയില്‍ ഇളവിന്റെ തിരക്ക് 

0

ഒന്നര മാസത്തെ ലോക്ഡൗണ്‍ ഇടവേളയ്ക്കു ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്ന് പുല്‍പ്പള്ളി ടൗണില്‍ വന്‍ ആള്‍ത്തിരക്ക് . ടി.പി.ആര്‍ നാല് ശതമാനത്തില്‍ താഴെ  മാത്രമുള്ള പുല്‍പ്പള്ളിയില്‍  വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം തുറന്നതും,സര്‍ക്കാര്‍ സ്ഥാപനങ്ങളും നിശ്ചിത ശതമാനം ജീവനക്കാരുടെ എണ്ണതോടെ പ്രവര്‍ത്തനം ആരംഭിച്ചതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി.എന്നാല്‍ ജനങ്ങളും വ്യാപാരികളും സ്വയം നിയന്ത്രണങ്ങള്‍ ഏറ്റെടുത്തതോടെ കടകളിലെ ആള്‍ക്കൂട്ടം ഒഴുവാക്കാന്‍ കഴിഞ്ഞു.

ഏറ്റവും കൂടുതല്‍ തിരക്ക് ഉണ്ടായത് ബാര്‍ബര്‍ ഷാപ്പ്, തുണി കട തുടങ്ങിയ കടകളിലായിരുന്നു.   ആഴ്ച്ചകളോളം ഈ സ്ഥാപനങ്ങള്‍ തുറക്കാത്തതാണ് തിരക്ക് ഉണ്ടായത്. ബീവറേജ് ഔട്ടല്റ്റില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചതോടെ ആളുകള്‍ കൂടുതല്‍ എത്താന്‍ തുടങ്ങിയതും, ബാങ്കുകള്‍ തുറന്നതും, ലോക്ഡൗണിന്റെ ഇളവുകള്‍ പൂര്‍ണ്ണമായി പുല്‍പ്പള്ളി പഞ്ചായത്തില്‍ ഒഴിവാക്കിയതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി.ലോക്ക് ഡൗണ്‍പൂര്‍ണ്ണമായി ഒഴിവാക്കിയെങ്കിലും  കനത്ത ജാഗ്രതയിലാണ് പോലീസും, ആരോഗ്യ വകുപ്പും, ഗ്രാമപഞ്ചായത്തുള്‍പ്പെടെയുള്ളവരും

Leave A Reply

Your email address will not be published.

error: Content is protected !!