ടാര്‍ പായ വിരിച്ച് നല്‍കി
കാലവര്‍ഷം ആരംഭിച്ചതോടെ പനമരം രണ്ടാം വാര്‍ഡില്‍ 10 വീടുകള്‍ക്ക് ടാര്‍ പായ വിരിച്ച് നല്‍കി മാതൃകയാവുകയാണ് അഹ്‌മദിയ മുസ്ലിം ജമാഅത്ത് കമ്മിറ്റി. ജീവകാരുണ്യ സംഘടനയ ഹ്യുമാനിറ്റി ഫസ്റ്റ് ഇന്ത്യ എന്ന സംഘടനയുടെ ഭാഗമായ വയനാട് ജില്ലാ ഘടകവും ലൈഫ് ഫോര്‍ മിഷന്‍, ജനമൈത്രി എക്‌സൈസ് സംയുക്തമായാണ് ടാര്‍ പായകള്‍ സൗജന്യമായി വിരിച്ച് കൊടുത്തത് വാര്‍ഡ് മെമ്പര്‍ ആയിഷ,ഹ്യുമാനിറ്റി ഫസ്റ്റ് വയനാട് ജില്ല ഇന്‍ ചാര്‍ജ് അബുബക്കര്‍ സിദ്ധീഖ്, മൗലവി ഫാഹിന്‍, എക്‌സൈസ് ജനമൈത്രി ഉദ്യോഗസ്ഥരായ ഹരിദാസ്, സുരേഷ്, ശ്രിജേഷ്, എന്നിവര്‍ നേതൃത്വം നല്‍കി.