കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 08.05.2021 തിയ്യതി മുതല്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിന് ജില്ലയില്‍ ഇതുവരെ 1780 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 18 കേസുകള്‍ ക്വാറന്റൈന്‍ ലംഘനം നടത്തിയതിന് എടുത്ത കേസുകളാണ്.ശരിയായ വിധം മാസ്‌ക് ധരിക്കാത്തതിന് 7297 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 6303 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐപിഎസ് അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ജില്ലയില്‍ ഇതുവരെ ഹോം ഗാര്‍ഡ് ഉള്‍പ്പെടെ 268 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസ്റ്റിവായിട്ടുണ്ട്. നിലവില്‍ 5 പേര്‍ ചികിത്സയിലുണ്ട്. പൊതുജനം കൃത്യമായി കോവിഡ് മാനദണ്ഡം പാലിച്ച് പൊതു ഇടങ്ങളില്‍ പെരുമാറാണമെന്നും ശരിയായ വിധം മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post