പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ പിടികിട്ടാപുള്ളിയായ അമരക്കുനി 56 മൂലത്തറയില്‍ പ്രസന്നന്‍ (മോഹനന്‍ 57 ) വെടിയേറ്റതിനെ തുടര്‍ന്ന് മരിച്ചു. കര്‍ണ്ണാടക ഹുള്ളഹള്ളി കുറുകുണ്ടി ഇഞ്ചിപ്പാടത്ത് വെച്ച് ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. സുഹൃത്തായ ബത്തേരി സ്വദേശി നിഷാദിനൊപ്പം മുയലിനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. പ്രസന്നന്‍ നിഷാദിന്റെ കൈവശം നാടന്‍ തോക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് തോക്കില്‍ നിന്നും അറിയാതെ വെടി പൊട്ടുകയും പ്രസന്നന്റെ കാല്‍മുട്ടിന് വെടിയേല്‍ക്കുകയുമായിരുന്നുവെന്ന് ഹുള്ളഹള്ളി പോലീസ് പറഞ്ഞു.
അപകടത്തിന് ശേഷം രക്തസമ്മര്‍ധം കുറഞ്ഞ പ്രസന്നന്‍ ആശുപത്രി യാത്രാമധ്യേ മരിക്കുകയായിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നിഷാദിനെ അറസ്റ്റ് ചെയ്തു.നാടന്‍ തോക്കും തിരയും കൈവശം വെച്ചതിന് 1998 ല്‍ പുല്‍പ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് പ്രസന്നന്‍.2006ല്‍ പ്രസന്നന്റെ കേസ് ലോങ്ങ് പെന്‍ഡിംഗ് വാറണ്ടിലുള്‍പ്പെടുത്തി. പുല്‍പ്പള്ളിയില്‍ നിന്നും മുങ്ങിയ പ്രസന്നന്‍ തുടര്‍ന്ന് വര്‍ഷങ്ങളോളം കര്‍ണ്ണാടകയിലെ വിവിധ ഇഞ്ചി പാടങ്ങളില്‍ മോഹനന്‍ എന്ന പേരില്‍ താമസിച്ചു വരികയായിരുന്നു.ഇന്നലെ രാത്രി തൊട്ടടുത്ത ഇഞ്ചി പാടത്തെ സുഹൃത്ത്നിഷാദിനേയും കൂട്ടി മുയല്‍ പിടിക്കാനായി പോയപ്പോഴായിരുന്നു അപകടം. നിഷാദിന്റെ കൈവശം പിടിക്കാനേല്‍പ്പിച്ച തോക്കില്‍ നിന്നു അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. കാല്‍മുട്ടിന് സമീപമാണ് വെടിയേറ്റത്.വെടിയേറ്റയുടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥ ആയതിനാല്‍ മൈസൂര്‍ അപ്പോള ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ അവിടെ എത്തുമ്പോഴേക്കും പ്രസന്നന്‍ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.ബത്തേരി സ്വദേശിയായ നിഷാദിനെതിരേ ഹുള്ളഹളളി പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക്കേസെടുത്ത് അന്വേഷണമാരംഭിച്ചു. പുല്‍പള്ളിയില്‍ നിന്ന് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.