ജില്ലയില്‍ 228 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 228 പേര്‍ക്ക് കൂടി കോവിഡ്
244 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.74
219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 228 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 244 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.74 ആണ്. 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61551 ആയി. 58280 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2816 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1707 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
നൂല്‍പ്പുഴ 24, മൂപ്പൈനാട് 19, വെള്ളമുണ്ട 15, മാനന്തവാടി, പടിഞ്ഞാറത്തറ 14 വീതം, മേപ്പാടി 13, നെന്മേനി 12, വെങ്ങപ്പള്ളി, ബത്തേരി 11 വീതം, മീനങ്ങാടി 10, എടവക 9, അമ്പലവയല്‍ 8, കണിയാമ്പറ്റ, വൈത്തിരി 7 വീതം, തവിഞ്ഞാല്‍, തിരുനെല്ലി 6 വീതം, മുട്ടില്‍, പനമരം 5 വീതം, തൊണ്ടര്‍നാട് 4, കല്‍പ്പറ്റ, കോട്ടത്തറ, പൊഴുതന, തരിയോട്, പുല്‍പ്പള്ളി 3 വീതം, മുള്ളന്‍കൊല്ലി, പൂതാടി 2 വീതവും, 8 തമിഴ്‌നാട് സ്വദേശികള്‍ക്കും, ഒരു കര്‍ണാടക സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

244 പേര്‍ക്ക് രോഗമുക്തി
വൈത്തിരി 6, മേപ്പാടി, തവിഞ്ഞാല്‍ 5 വീതം, വെള്ളമുണ്ട 3, പൂതാടി, പടിഞ്ഞാറത്തറ, പനമരം 2 വീതം, പുല്‍പ്പള്ളി, കോട്ടത്തറ, മുട്ടില്‍, വെങ്ങപ്പള്ളി, ബത്തേരി, തരിയോട്, പൊഴുതന, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും, 11 തമിഴ്‌നാട് സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 200 പേരുമാണ് രോഗമുക്തരായത്.

789 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 789 പേരാണ്. 972 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10490 പേര്‍. ഇന്ന് പുതുതായി 41 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1694 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 473898 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 472640 എണ്ണത്തിന്റെ ഫലം ലഭിച്ചു. 411089 പേര്‍ നെഗറ്റീവും 61551 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!