ഓണ്‍ലൈന്‍ അസംബ്ലിയുമായി തരിയോട് സെന്റ് മേരീസ് യുപി സ്‌കൂള്‍
ഗൂഗിള്‍ മീറ്റിലൂടെയാണ് സ്‌കൂളിലെ അഞ്ചാം ക്ലാസ് എ ഡിവിഷനിലെ കുട്ടികള്‍ ജില്ലയില്‍ ആദ്യമായി ഓണ്‍ലൈന്‍ അസംബ്ലിയ്ക്ക് തുടക്കം കുറിച്ചത് . ഹെഡ്മാസ്റ്റര്‍ അബ്രഹാം കെ മാത്യു അസംബ്ലിയെ അഭിസംബോധന ചെയ്തു. വിദ്യാര്‍ത്ഥികളായ ഡെല്‍ന മരിയ, ദിയ റോസ്, ദിയ ഹാഷ്മി, വൈഷ്ണവ്, അജോണ്‍, എവിലിന്‍ മരിയ , ഫിദ നസ്‌റിന്‍, വൈഷ്ണവ് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.മിനി ജോസഫ് നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് വേറിട്ട അനുഭവമായിരുന്നുവെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.