നെല്ലിയമ്പം ഇരട്ടക്കൊലപാതകം പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക എസ്ഡിപിഐ

0

അദ്ധ്യാപകനായിരുന്ന കേശവന്‍ മാസ്റ്ററെയും ഭാര്യ പത്മാവതിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ജനങ്ങള്‍ ആശങ്കാകുലരാണെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ടി നാസര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട കേശവന്‍മാസ്റ്റര്‍, ഭാര്യ പത്മാവതി എന്നിവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഇ ഉസ്മാന്‍ പനമരം പഞ്ചായത്ത് പ്രസിഡന്റ്  സി എച്ച് സമദ്, കെ.ടി നൗഫല്‍,അബൂബക്കര്‍ നെല്ലിയമ്പം എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!