ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി വാട്‌സ്ആപ്പ് കൂട്ടായ്മ
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 1995 ഏഴാം ക്ലാസ് ബാച്ച് വാട്‌സ്ആപ്പ് കൂട്ടായ്മ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് ടിവിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. പുളിഞ്ഞാല്‍ പാറക്കെട്ട് അംഗന്‍വാടിയിലാണ് സൗകര്യമൊരുക്കിയത്. വാര്‍ഡ് അംഗം പി രാധ ഉദ്ഘാടനം ചെയ്തു. ജോമേഷ് അധ്യക്ഷതവഹിച്ച ചടങ്ങില്‍, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേഷ്, അധ്യാപകര്‍ വാട്‌സാപ്പ് കൂട്ടായ്മ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.