കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയ്സ് അസോസിയേഷന്‍ സിഐടിയു ബത്തേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.പി.ആര്‍ രാജീവ് അദ്യക്ഷനായി. എന്‍.രാജന്‍, സി.എം സുനില്‍കുമാര്‍, ആര്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ധന വിലവര്‍ദ്ധനവ് പിന്‍വലിക്കുക, വില വര്‍ദ്ധനവിന്റെ മറവില്‍ നടക്കുന്ന കോര്‍പ്പറേറ്റ് കൊള്ള അവസാനിപ്പിക്കുക,കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഡിഷണല്‍ ടാക്സ്പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയിത്.