മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്ലൂര്‍നാട് സഹകരണ ബാങ്കും ജീവനക്കാരും ചേര്‍ന്ന് 309484 രൂപ സംഭാവന ചെയ്തു. മാനന്തവാടി എംഎല്‍എ ഒ. ആര്‍. കേളു,ബാങ്ക് പ്രസിഡന്റ് മനു. ജി. കുഴിവേലിയില്‍ നിന്ന് തുക ഏറ്റുവാങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യതിഥിയായിരുന്നു. ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് രാജു മാത്യു, എടവക ഗ്രാമപഞ്ചായത്ത് അംഗം സി. എം. സന്തോഷ്, ജീവനക്കാരായ ഷാന്റി അബ്രഹാം, എ. സന്തോഷ്,കെ. വി. ചാക്കോ , സി. ആര്‍. രമേശന്‍, സുജിലേഷ്, ഷൈനി സനല്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!