മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് സജ്ജമായി

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രതിദിനം രണ്ടായിരത്തോളം ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിവുള്ള മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായി. ഉദ്ഘാടനം ഒ.ആര്‍.കേളു എംഎല്‍എ നിര്‍വ്വഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി.കോവിഡ് ഫലപ്രദമായി തടയുന്നതിന് കൂടുതല്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ലാബ് പ്രവര്‍ത്തനമാരംഭിക്കുന്നത്

.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തൊണ്ടര്‍നാട്, വെള്ളമുണ്ട, തിരുനെല്ലി, തവിഞ്ഞാല്‍, എടവക പഞ്ചായത്തുകളിലെ അഞ്ച് ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍, പൊരുന്നന്നൂര്‍, പേരിയ, നല്ലൂര്‍നാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുടെ പരിധിയില്‍ പെട്ടവര്‍ക്ക് ഈ മൊബൈല്‍ ആര്‍ ടി പി സി ആര്‍ ലാബ് പ്രയോജനകരമാകും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് (കെഎം എസ്‌സിഎല്‍) മൊബൈല്‍ ലാബുകളുടെ മേല്‍നോട്ട ചുമതല. ലാബിനോട് അനുബന്ധിച്ച് 4 കളക്ഷന്‍ ടീമുകള്‍ ഉണ്ടാവും.ഹെഡ് ടെക്‌നിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നിഷന്‍, സ്വാബ് കളക്ഷന്‍ ഏജന്റ് (നേഴ്‌സ് ), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവര്‍ ലാബില്‍ പ്രവര്‍ത്തിക്കും. ബ്ലോക്കിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് ടെസ്റ്റിംഗ് ചുമതല.
ചടങ്ങില്‍ ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആര്‍. രേണുക, ഡി പി എം ഡോ. അഭിലാഷ്, എടവക പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ. ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍, ബ്ലോക്ക് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ഡിവിഷന്‍ മെമ്പര്‍ കെ. വി. വിജോള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സാവന്‍ സാറ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
00:07