ബാണാസുരസാഗര്‍ ഡാമിലേക്കും, മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനുമായി ലോക്ഡൗണിനു മുമ്പു വരെ അന്യ സംസ്ഥാനങ്ങളില്‍ നിന്നു പോലും നിരവധി സഞ്ചാരികളാണ് ഈ പാലത്തിലൂടെ കടന്നു പോയിരുന്നത്.പാലത്തിന്റെ താഴ് ഭാഗത്ത് വലിയ വിള്ളലുകള്‍ വീഴുകയും ഉള്ളിലുള്ള കമ്പി പുറത്തു കാണുകയും ചെയ്യുന്നുണ്ട്.അധികാരികള്‍ ഇടപെട്ട് പാലം പുനര്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം.
ഈ ഭാഗങ്ങളിലായി അനേകം റിസോര്‍ട്ടുകളുടെ പണി നടക്കുന്നതിനാല്‍ സാധനങ്ങള്‍ എത്തിക്കാനും മറ്റുമായി നിരവധി ഭാരവാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്. അതു കൊണ്ട് തന്നെ പാലം ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലാണുള്ളത്.നിരവധി തവണ അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ഭയപ്പാടോടെയാണ് ഓരോ നിമിഷവും ഇതിലൂടെ യാത്ര ചെയ്യുന്നതെന്നും നാട്ടുകാര്‍ പറയുന്നു.