മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ സംഘം മുട്ടില്‍ വാഴവറ്റക്ക് സമീപത്തെ മലങ്കര, ആവിലാട്ട് കോളനികളനിയില്‍ സന്ദര്‍ശനം നടത്തി.വനം കൊള്ളയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് മരം മുറിച്ചുമാറ്റിയ സ്ഥലങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തിയത്.
മലങ്കര, ആവിലാട്ടു കോളനിയിലെ കുടുംബങ്ങളുമായി സംസാരിച്ചതില്‍ നിന്നും ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയക്കാരുടെയും പങ്ക് വ്യക്തമായതായും, ഇതിന് അനുവാദം കൊടുത്തവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും, കപട പരിസ്ഥിതിവാദവുമായി നടക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിലപാടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വരുന്ന ആഴ്ചയില്‍ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച ചെയ്ത് വേണ്ട ഇടപെടലുണ്ടാവുമെന്ന് വി.മുരളീധരന്‍ പറഞ്ഞു.