കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ മഹാത്മ ഗാന്ധി ദോശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് നടത്തുന്ന തോട് സംരക്ഷണ പദ്ധതികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം 14-ാം വാര്‍ഡ് ചുണ്ടക്കരയിലെ മാനഞ്ചേരി തോട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമല രാമന്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി നജീബ് കരണി അദ്ധ്യക്ഷനായി.
പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദള്‍ ഗഫൂര്‍ കാട്ടി തോടരികില്‍ മുള തൈ നടുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്തിലെ മുതിര്‍ന്ന തൊഴിലുറപ്പ് മേറ്റ് ആയിട്ടുള്ള ത്രേസ്യാമ്മ മാവുങ്കലിനെ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ . പി.എന്‍ സുമ ടീച്ചര്‍ ആദരിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ കുഞ്ഞായിഷ, മെമ്പര്‍മാരായ ജെസ്സി ലെസ്ലി, അബ്ദുള്‍ ലത്തീഫ് മേമാടന്‍, .സീനത്ത് തന്‍വീര്‍,സലിജ ഉണ്ണി, രോഷ്മ രമേഷ്, പഞ്ചായത്ത് അസി. സെക്രട്ടറി അനീഷ് പോള്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എ അസി. എഞ്ചിനിയര്‍ ശ്രീ. അസ്‌നാദ് കെ, ഓവര്‍യര്‍ ബഷീര്‍. കെ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രമ്യാ ശിവദാസന്‍, വി. സജി ജോസഫ്, കെ.പി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.