100 ജലാറ്റിന്‍ സ്റ്റിക്കുകളും 50 തിരകളുമായി രണ്ട് പേര്‍ പിടിയില്‍
വയനാട് എക്സൈസ് ഇന്റലിജന്‍സ് വാഹന പരിശോധനയ്ക്കിടെ മാനന്തവാടി കുറുക്കന്മൂലയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 100 ജലാറ്റിന്‍ സ്റ്റിക്കുകളും 50 തിരകളുമായി രണ്ട് പേരെ പിടികൂടി. പയ്യമ്പള്ളി സ്വദേശി കാരമലയില്‍ രാജേഷ് (41), തൃശിലേരി തട്ടാംകണ്ടി വീട്ടില്‍ മജീദ് (49) എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് മാനന്തവാടി പോലീസിന് കൈമാറി.
കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ വിദേശ മദ്യം കടത്തുന്നത് സംബന്ധിച്ച് അന്വേഷണത്തിന് ഇടയിലാണ് ഇരുവരും പിടിയിലായത്. വയനാട് എക്സൈസ് ഇന്റലിജന്‍സിലെ എക്സൈസ് ഇന്‍്‌പെക്ടര്‍ എം.കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ രമേഷ്.കെ, ഷാജി മോന്‍ കെ.വി, ഡ്രൈവര്‍ വീരാന്‍ കോയ കെ.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.