മുട്ടില്‍ മരംകൊള്ള  ഇ ഡി അന്വേഷിക്കും

0

മുട്ടില്‍ മരംകൊള്ള  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  അന്വേഷിക്കും.കോഴിക്കോട് സബ്സോണല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.മരംകൊള്ളക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വ്യാപകമായി കള്ളപ്പണ ഇടപാട് നടന്നുവെന്ന് ഇ.ഡിയുടെ പ്രാഥമിക നിഗമനം.വനം വകുപ്പും, പോലീസും അന്വേഷണം നടത്തുന്നതിനിടയിലാണ്  മരംകൊള്ളക്കാരുടെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സ്രോതസിനെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

എന്‍ഫോഴ്സ്മെന്റിന്റെ കോഴിക്കോട് സബ് സോണല്‍ വിഭാഗത്തിനാണ് അന്വേഷണ ചുമതല. എറണാകുളം , വയനാട് ജില്ലകളിലായി നടക്കുന്ന അന്വേഷണത്തില്‍ തട്ടിപ്പിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന വിവരം ഇ ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ റോജി അഗസ്റ്റിനും സഹോദരങ്ങള്‍ക്കും വനം , റവന്യൂ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ മരക്കടത്തിന് ഒത്താശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.റവന്യൂ ഉദ്യോഗസ്ഥരുടെ ഇടപെടലുകളും ഇവരുടെ മുന്‍കാല പശ്ചാത്തലവും ഇ ഡി അന്വേഷിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!