മേപ്പാടി പുത്തുമലയില്‍ വയോധികനെ ചാണക കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെയാണ് സംഭവം പുത്തുമല കാശ്മീര്‍ അച്ചൂട്ടി (69) നെയാണ് വീട്ടുമുറ്റത്തെ ചാണക കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തല ചാണക കുഴിയില്‍ അകപ്പെട്ട രീതിയില്‍ തലകുത്തനെയായാണ് മൃതദേഹമുണ്ടായിരുന്നത്.അസുഖബാധിതനായിരുന്നു അച്ചൂട്ടി. ഭാര്യ നേരത്തെ മരിച്ചിരുന്നു. മക്കള്‍ : അഭിലാഷ്, പ്രവീണ്‍, ഗോപാലന്‍