റവന്യൂ പട്ടയഭൂമിയില്‍ നിന്നും മുറിച്ച തേക്ക് മരങ്ങള്‍ പിടിച്ചെടുത്തു

0

മുട്ടില്‍ മരംമുറിക്ക് പിന്നാലെ നൂല്‍പ്പുഴയിലും സമാനമായ രീതിയില്‍ മരംമുറി.നൂല്‍പ്പുഴ പഞ്ചായത്തിലെ പുത്തന്‍കുന്ന് കൊടുവള്ളി സ്വദേശി പുത്തന്‍വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ പേരിലുള്ള റവന്യു പട്ടയഭൂമിയില്‍ നിന്നുമാണ് തേക്ക് മുറിച്ചത്.സംഭവത്തില്‍ പട്ടയ ഉടമക്കെതിരെ റവന്യൂ വകുപ്പ് കയ്യേറ്റത്തിനും, വനം വകുപ്പ് 1995ലെ കേരള വനം നിയമപ്രകാരവും കേസെടുത്തു.

മാസങ്ങള്‍ക്ക് മുമ്പാണ് സ്ഥലമുടമ 70 കുറ്റി തേക്ക് മരങ്ങള്‍ മുറിച്ചത്. കഴിഞ്ഞ നവംബറില്‍ റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരംമുറിച്ചതെന്നാണ് പറയുന്നത്. സ്വന്തം ആവശ്യത്തിനായി മുറിച്ച മരം പിന്നീട് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കൊണ്ടു പോകാനായില്ലന്നാണ് ഭൂമി നോക്കി നടത്തിപ്പുകാരന്‍ പറയുന്നത്. ഇതിനിടെ ഉത്തരവ് റദ്ദാവുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വനം വകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 18.753 ക്യുബിക് മീറ്റര്‍ വരുന്ന 192 കഷ്ണം തേക്ക് തടികള്‍ സ്ഥലത്തു നിന്നും പിടികൂടിയത്. ഇവ പിന്നീട് വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലേക്ക് റവന്യൂ വകുപ്പ് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!