ഫിഷ് ചലഞ്ചുമായി ജനപ്രതിനിധി

0

സമൂഹത്തിലെ നിരാലംബരും രോഗികളുമായവര്‍ക്ക് സഹായം എത്തിച്ചു നല്‍കുന്നതിനാണ് ഫിഷ് ചലഞ്ച് എന്ന ആശയവുമായി ജനപ്രതിനിധിയായ പി കെ സത്താര്‍ മുന്നോട്ട്വ ന്നിരിക്കുന്നത്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് പി കെ സത്താര്‍.അമ്മായിപാലം സാറാ സീ ഫുഡ്‌സുമായി ചേര്‍ന്നാണ് ഫിഷ് ചലഞ്ച് നടത്തുന്നത്.

മത്സ്യം വിറ്റ് ലഭിക്കുന്ന ലാഭം സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. ഈ ഒരാശയം അമ്മായിപ്പാലത്തെ സാറാ സീ ഫുഡ് സ്ഥാപന നടത്തിപ്പുകാരായ സ്വദേശികളായ ജോണ്‍സണ്‍, പോള്‍സണ്‍ എന്നീ സഹോദരങ്ങളുമായി പങ്കുവച്ചതോടെ അവരും ഈ സദ് ഉദ്യമത്തിനായി തയ്യാറായി. ഇതോടെയാണ് സമൂഹത്തില്‍ രോഗത്താലും മറ്റും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനായി പി കെ സത്താര്‍ ഫിഷ് ചലഞ്ച് തുടങ്ങിയത്. മത്സ്യം വിറ്റ് ലഭിക്കുന്ന ലാഭം പി കെ സത്താറിന്റെ നേതൃത്വത്തില്‍ കിഡ്‌നി, കൊവിഡ് രോഗികള്‍ക്ക് സഹായമെത്തിക്കുന്നതിനായി ഉപയോഗിക്കും. ചലഞ്ചിന് എല്ലാവരും നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ചലഞ്ച് നടത്താനാണ് തീരുമാനമെന്നും ഇവര്‍ പറയുന്നു. മനോജ്, ഫിയാസ്, ജോബി, ജംഷീര്‍, റഷീദ് അടക്കം നിരവധി സുഹൃത്തുക്കളുടെ പിന്തുണയും ഫിഷ് ചലഞ്ചിന് ഇവര്‍ക്ക് ഉണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!