ടിപ്പര്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

0

തളിപ്പുഴക്കും ലക്കിടിക്കുമിടയില്‍ ദേശീയ പാതയില്‍ ടിപ്പര്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കോഴിക്കോട് ഭാഗത്ത് നിന്ന് ലോഡുമായി വരികയായിരുന്ന പിക്കപ്പും മടങ്ങിപ്പോവുകയായിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ് പിക്കപ്പ് ഡ്രൈവര്‍ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ജംഷീര്‍ (24), കൂടെയുണ്ടായിരുന്ന സുഹൃത്ത്് തജീര്‍ (28) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവര്‍ക്കും കാലിനും തലക്കുമാണ് പരിക്കേറ്റത്. ടിപ്പറില്‍ ഇടിച്ചതിനെ തുടര്‍ന്ന് പിക്കപ്പ് പാതയില്‍ നിന്ന് തെറിച്ച് സമിപത്തെ പറമ്പിലേക്ക് കയറിയാണ് നിന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!