ഫെന്‍സിങ്ങില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.

0

സ്വകാര്യ വ്യക്തി കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച ഫെന്‍സിങ്ങില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കല്ലൂര്‍ തിരുവന്നൂര്‍ ആലിയുടെ മകന്‍ മുഹമ്മദ് നിസാം(27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.പന്നി കൃഷിയിടത്തില്‍ കയറാതിരിക്കുന്നതിനായി സ്ഥാപിച്ച ഇലക്ട്രിക് ഫെന്‍സിങ്ങില്‍ നിന്നുമാണ് മുഹമ്മദ് നിസാമിന് ഷോക്കേറ്റത്. സുല്‍ത്താന്‍ ബത്തേരി പോലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!