യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി
അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള മാനന്തവാടി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി. ക്ഷീര സംഘം ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന ട്രെയിനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ എ.സി. ഡേവിസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജി. ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എന്‍ പ്രശാന്ത്, സെക്രട്ടറി വി.എ. ബിജോയ്, പി.ഡി.സുരേഷ്, സി.ബി. സഞ്ജയ്, വി.കെ. ചന്ദന്‍, കെ.എസ്. ലിനേഷ്, പി.സി. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.