നവരാത്രി മഹോത്സവത്തിന് കൊടിയേറി
കാഞ്ചി കാമാക്ഷി അമ്മന്‍ – മാരിയമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് കൊടിയേറി ഇനി ഒമ്പത് നാളുകള്‍ മാനന്തവാടിയും പരിസരവും നവരാത്രി നിറവില്‍. ക്ഷേത്രതന്ത്രി നാടുകാണി ഇല്ലത്ത് കുഞ്ഞികൃഷ്ണന്‍ എമ്പ്രാന്തിരിയുടെ നേതൃത്യത്തില്‍ കൊടിയേറ്റിയതോടെയാണ് 9 ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചത്. പതിവ് പൂജകള്‍ക്ക് പുറമെ 14 ന് സുമംഗലി പൂജ നടക്കും. 13 മുതല്‍ ഉത്സവ സമാപന ദിവസമായ 19 വരെ അന്നദാനവും നടക്കും. 16 ന് ഗ്രന്ഥം വെപ്പ് 17 ന് താഴയങ്ങാടി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നും കരകം എഴുന്നള്ളിപ്പ് നടക്കും 18 ന് ആയുധ പൂജ രാത്രി ഏഴ് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും 19 ന് രാവിലെ വിദ്യാരംഭം വൈകുന്നേരം 3.30 ന് ഗജവീരന്മാര്‍ക്ക് ക്ഷേത്രാങ്കണത്തില്‍ സ്വീകരണം തുടര്‍ന്ന് വൈകീട്ട് 6 മണിക്ക് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരുടെയും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും രഥ ഘോഷയാത്രയും നടക്കും