കൊവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ നല്‍കുന്ന ഹോംകെയര്‍ പദ്ധതിക്കാണ് നൂല്‍പ്പുഴ പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നത്. ബത്തേരി ഇഖ്റ ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് രോഗ ബാധിതരായവരുടെ വീടുകളിലെത്തി അവര്‍ക്ക് ആവശ്യമായ ചികിത്സയും ബോധവല്‍ക്കരണവും നല്‍കും.
വനത്താല്‍ ചുറ്റപ്പെട്ട പഞ്ചായത്തില്‍ 42 ശതമാനം ഗോത്രവിഭാഗങ്ങളാണ് താമസിക്കുന്നത്.രോഗം ഗുരുതരമായവരെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്യും. ഇവര്‍ക്ക് തുടര്‍ചികിത്സയും പദ്ധതിയിലൂടെ ഉറപ്പ് നല്‍കുന്നുണ്ട്. ഏത് സമയത്തും വിളിച്ചാല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന്നായി പഞ്ചായത്ത് കണ്‍ട്രോള്‍ സെല്ലി്ല്‍ ആശുപത്രിയുടെ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിയാണ് ഹോം കെയര്‍ പദ്ധതിനടപ്പാക്കുന്നത്. ജനസംഖ്യയില്‍ 42 ശതമാനം ഗോതവിഭാഗക്കാരാണ് പഞ്ചായത്തിലുള്ളത്. കോളനികള്‍ കേന്ദ്രീകരിച്ച് രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ഹോംകെയര്‍ പദ്ധതി പഞ്ചായത്ത് നടപ്പാക്കുന്നത്.