അണുനശീകരണം നടത്തി കുഞ്ഞുമുഹമ്മദ്

0

വനഗ്രാമമായ ചെതലയം പ്രദേശത്തെ കോളനികളിലാണ് പൊതുപ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് അണുനശീകരണം നടത്തുന്നത്.പ്രദേശത്തെ 19 കോളനികളിലാണ് ഒറ്റയ്ക്ക് അണുനശീകരണം നടത്തുന്നത്.തികച്ചും സൗജന്യമായാണ് കുഞ്ഞുമുഹമ്മദ് ഈ സേവനം ചെയ്യുന്നത്. ഇതിനാവശ്യമായി മരുന്ന് ആരോഗ്യവകുപ്പാണ് ഇദ്ദേഹത്തിന് നല്‍കുന്നത്.

കൊവിഡ് പ്രതിരോധത്തിന്റെയും മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായാണ് കുഞ്ഞുമുഹമ്മദിന്റെ ഈ സേവനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കോളനിക്കാര്‍ക്കും, നഗരസഭ അധികൃതര്‍ക്കും കുഞ്ഞുമുഹമ്മദിന്റെ ഈ സേവനം ഏറെ ആശ്വാസമാണ് നല്‍കുന്നത്. അണുനശീകരണത്തിന് ആവശ്യമായ മരുന്ന ആരോഗ്യവകുപ്പാണ് ഇദ്ദേഹത്തിന് നല്‍കുന്നത്. പമ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും നല്‍കിയത് ചില സന്നദ്ധ സംഘടനകളും സുഹൃത്തുക്കളും ചേര്‍ന്നാണ്. പ്രദേശത്തെ 19 കോളനികളാണ് കുഞ്ഞുമുഹമ്മദ് അണുനശീകരണം നടത്തുന്നത്. വ്യത്യസ്തമായ സമരങ്ങളിലൂടെയും സേവന പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ദേയനായ വ്യക്തികൂടിയാണ് കുഞ്ഞുമുഹമ്മദ്.

Leave A Reply

Your email address will not be published.

error: Content is protected !!