ഒരു പതിറ്റാണ്ടിലേക്കടുക്കുമ്പോഴും കെട്ടിടം പണി ഇഴയുന്നു
വയനാടിന് അനുവദിച്ച ഗവ.ആശ്രാമം സ്‌കൂളിന്റെ പണി ഒരു പതിറ്റാണ്ടിലേക്കടുക്കുമ്പോഴും ഇഴഞ്ഞു നീങ്ങുന്നു. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയിലാണ് കെട്ടിടം പണി നടക്കുന്നത്. ഈ കോവിഡ് കാലത്ത് നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കി കെട്ടിടം സി.എഫ്.എല്‍.റ്റി.സി ആയി മാറ്റണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.
2013 – 14 ല്‍ യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലത്താണ് സ്‌കൂള്‍ അനുവദിച്ചത്. ഇതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രിയദര്‍ശിനി തേയില തോട്ടത്തിന്റെ മക്കിമലയിലെ പത്ത് ഏക്കര്‍ സ്ഥലം നിര്‍മ്മാണം ഏറ്റെടുത്ത കിറ്റ്‌കോയ്ക്ക് കൈമാറുകയും ചെയ്തു.19 കോടി 21 ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണങ്ങള്‍ക്കായി അനുവദിച്ചത്.സ്‌കൂളിന്റെ നിര്‍മ്മാണം തൊണ്ണൂറ് ശതമാനവും ബോയ്‌സ് ഹോസ്റ്റലിന്റെ 37% ഉം ഗേള്‍സ് ഹോസ്റ്റലിന്റെ 70 %പണികളും മാത്രമാണ് എട്ട് വര്‍ഷമായിട്ടും പൂര്‍ത്തീകരിച്ചിട്ടുള്ളൂ. കിറ്റ്‌ക്കോ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സ്വകാര്യ കരാറുകാര്‍ക്ക് കൈമാറുകയായിരുന്നു.കരാര്‍ ഏറ്റെടുത്തകരാറുകാര്‍ ഓരോ കാരണം പറഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ഏഴാമത്തെകരാറുകാരനാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്. രണ്ട് വര്‍ഷത്തോളമായി ഈ കരാറുകാരനും പ്രവര്‍ത്തികള്‍ ഒച്ചിന്റെ വേഗത്തിലാണ് നടത്തുന്നത്. ഒന്നു മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള സ്‌കൂള്‍ ആണ് ലക്ഷ്യമിടുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കെട്ടിട നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിച്ച് താല്‍ക്കാലികമായി ഗ്രഹവാസ പരിചരണ കേന്ദ്രമാക്കുകയേ സി.എഫ് .എല്‍.റ്റി.സിയാക്കി മാറ്റണമെന്ന ആവിശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എം.എല്‍.എയും ഗ്രാമ പഞ്ചായത്തും ഇക്കാര്യത്തില്‍ മുന്‍ കൈ എടുത്ത് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നാണ് തദ്ദേശീയരുടെ ആവിശ്യവും