കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസ് ആവശ്യത്തിനായി ഉപയോഗിച്ച വാഹനങ്ങളുടെ വാടക ഇതു വരെയും വിതരണം ചെയ്തില്ലെന്ന് പരാതി. ജില്ലയില്‍ ടാക്‌സികളായി ഓടിക്കൊണ്ടിരുന്ന കാര്‍, ജീപ്പ്, ട്രാവലര്‍ തുടങ്ങി 200 ഓളം വാഹനങ്ങള്‍ക്കാണ് മുപ്പത് ലക്ഷത്തോളം രൂപ വാഹന വാടക ലഭിക്കാനുള്ളത്.അടിയന്തരമായി വാടക ലഭ്യമാക്കണമെന്ന് മോട്ടോര്‍ എന്‍ജിനീയറിങ് ലേബര്‍ സെന്റര്‍ എച്എംഎസ് ജില്ലാ സെക്രട്ടറി കെ. ബി രാജു കൃഷ്ണ, ജില്ലാ കമ്മിറ്റി അംഗം റ്റി.കെ അനികുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു
ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയിലാണ് ടാക്‌സി തൊഴിലാളികള്‍. ഈ വാടകതുക ലഭിച്ചാല്‍ വലിയ സഹായമാകുമെന്നാണ് ഇവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കി.
പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഴികെ ബാക്കിയുള്ള മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌നും വാടക വിതരണം നല്‍കി കഴിഞ്ഞുവെന്നും ഇവര്‍ പറഞ്ഞു. ഏകദേശം മുപ്പത് ലക്ഷത്തോളം രൂപ വാഹന വാടക ലഭിക്കാനുണ്ടെന്നും, ഈ വാടക അടിയന്തരമായി ലഭ്യമാക്കണമെന്നും മോട്ടോര്‍ എന്‍ജിനീയറിങ് ലേബര്‍ സെന്റര്‍ എച് എം എസ് ജില്ലാ സെക്രട്ടറി കെ. ബി രാജു കൃഷ്ണ, ജില്ലാ കമ്മിറ്റി അംഗം റ്റി.കെ അനികുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.