പള്‍സ് ഓക്‌സി മീറ്റര്‍ വിതരണം ചെയ്തു
രാഹുല്‍ ഗാന്ധി എം. പി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മുന്‍സിപ്പാലിറ്റി ഗ്രാമ പഞ്ചായത്തുകളില്‍ 1500 പള്‍സ് ഓക്‌സി മീറ്റര്‍ വിതരണം ചെയ്യുന്നതിന്റ ഭാഗമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ 21 എണ്ണം നല്‍കി. സീനിയര്‍ കോണ്‍ഗ്രസ് നേതാവ് സി.അബ്ദുല്‍ അഷറഫ് പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷണന് കൈമാറി.
ചടങ്ങില്‍ യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ. എന്‍.കെ. വര്‍ഗ്ഗീസ് . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത് . സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ സി. അനില്‍കുമാര്‍ .ഗ്രാമ പഞ്ചായത്ത് സെക്രട്രറി ജെ ഡി ബാബു, പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ വിനോദ് പാലിയണ . സലിം കേളോത്ത് . പഞ്ചായത്ത് മെമ്പര്‍മാരായ . ഷൈജി.റംല മുഹമ്മദ് . കെ.കെ.സി. മൈമൂന, അമ്മദ് കൊടു വേരി, കെ.അബ്ദുള്ള . യു ഡി.എഫ്. നേതാക്കളായ ആന്‍ഡ്രുസ് ജോസഫ് . പിടി മുത്തലിബ്. ടി അസീസ്,ഹാരിസ് കാട്ടികുളം സംബന്ധിച്ചു