ആദിവാസികളുടെ പേരില്‍ പണപ്പിരിവ് ആറ് പേര്‍ക്കെതിരെ കേസ്
ആദിവാസികളുടെ പേരില്‍ പണപ്പിരിവും ഭീഷണിപ്പെടുത്തലും.. കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. മാനന്തവാടി ചുണ്ടക്കുന്ന് കോളനിക്കാരുടെ പേരില്‍ പണപ്പിരിവ് നടത്തുകയും കോളനി നിവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത വിദ്യാത്ഥി യുവജന കൂട്ടായ്മ പ്രവര്‍ത്തകര്‍ക്കെതിരേയാണ് കോളനിക്കാരുടെ പരാതിയില്‍ മാനന്തവാടി പോലീസ് കേസ്സെടുത്തത്. ചുണ്ടക്കുന്ന് നിവാസികളുടെ പരാതി പ്രകാരമാണ് കേസ്സെടുത്തത്. കഴിഞ്ഞ മാസം ചുണ്ടക്കുന്ന് കോളനിക്കാര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് സ്ഥലത്തെത്തിയ സമയത്ത് കോളനിക്കാരായ മൂന്ന് യുവാക്കളെ പോലീസ് മര്‍ദ്ദിച്ചു എന്ന പരാതി ഉയര്‍ന്നിരുന്നു.എന്നാല്‍ പിന്നീട് പരാതി പറഞ്ഞ് തീര്‍ക്കുകയും ഇപ്പോള്‍ പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കോളനിക്കാര്‍ക്ക് യാതൊരു പരാതിയുമില്ല എന്ന് കോളനിക്കാര്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ആ ദിവാസികളെപോലീസ് മര്‍ദ്ദിച്ച സംഭവം ഒരു സംഘടന എറ്റെടുക്കുകയും കഴിഞ്ഞ ദിവസം ആറ് അംഗ സംഘം കോളനിയില്‍ എത്തി ആദിവാസികള്‍ക്കെതിരായ ആക്രമങ്ങള്‍ക്കെതിരെ ഇന്നലെ മാനന്തവാടി നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കണമെന്ന് കോളനിക്കാരോട് ഭീഷണി സ്വരത്തില്‍ ആവശ്യപ്പെട്ടിരുന്നു.ഇതേ തുടര്‍ന്നാണ് കോളനിക്കാരുടെ പേരില്‍ പണപ്പിരിവ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ പോലീസില്‍ പരാതി നല്‍കിയത് കഴിഞ്ഞ രണ്ട് ദിവസം ആറ് അംഗ സംഘം മാനന്തവാടി ടൗണില്‍ പണപ്പിരിവ് നടത്തിയിരുന്നു. വ്യാപാരികളേയും ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്