വിത്തുകള്‍ ഇനി ചകിരിക്കൂടയില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് വിട
സാമുഹ്യ വനവത്കരണത്തിന്റെ ഭാഗമായി വിത്തുകള്‍ പ്ലാസ്റ്റിക്ക് കവറില്‍ പാകുന്നതിന് അറുതിയാകുന്നു. പരിക്ഷണാടിസ്ഥാനത്തില്‍ കേരളത്തില്‍ ആദ്യമായി ചകിരിക്കൂടയില്‍ വിത്തുകള്‍ പാകി മുളപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി.കേരള സോഷ്യല്‍ ഫോറസ്ട്രിയുടെ കീഴിലുള്ള വയനാട് ജില്ലയിലെ വിവിധ നേഴ്‌സറികളിലാണ് ക്വായര്‍ റൂട്ട് സെല്‍(സിആര്‍ടി)പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ മുന്ന് നേഴ്‌സറികളിലായി 46250 തൈകളാണ് ചകിരി കൊണ്ടുണ്ടാക്കിയ കൂടയില്‍ വിത്ത് പാകി മുളപ്പിക്കുന്നത്.മാനന്തവാടി, കല്‍പ്പറ്റ,സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ സോഷ്യല്‍ ഫോറസ്ട്രിക്ക് കീഴിലുള്ള നേഴ്‌സറികളിലാണ് 18750 തൈകള്‍ വിതം പരിക്ഷണ അടിസ്ഥാനത്തില്‍ നട്ടുവളര്‍ത്തുന്നത്.ജൂലൈ ആദ്യ വാരത്തോടെ തൈകള്‍ വിതരണത്തിന് പാകമാവും.രാമച്ചം, സോപ്പ് കായ്, ഉങ്ങ്, പ്ലാവ്, മാവ്, തേക്ക്,മുള എന്നിവയാണ് കൂടകളില്‍ നട്ടുവളര്‍ത്തുന്നത്.ഇത് പൂര്‍ണ്ണ വിജയമായാല്‍ കേരളത്തില്‍ വനം വകുപ്പിന് കീഴിലുള്ള മുഴുവന്‍ നേഴ്‌സറികളിലും ക്വയര്‍ റൂട്ട് സെല്‍ (ചകിരിക്കൂട) പദ്ധതി നടപ്പിലാക്കും.
കേരളത്തില്‍ പതിറ്റാണ്ടുകളായി പ്ലാസ്റ്റിക്ക് കവറില്‍ നിറച്ചാണ് തൈവിത്ത് പാകി മുളപ്പിച്ചു കൊണ്ടിരുന്നത്.ഇത് പ്രകൃതിക്കും മനുഷ്യനും വന്‍തോതില്‍ ദൂഷ്യഫലമുണ്ടാക്കുന്നു എന്ന കണ്ടെത്തലാണ് ചകിരി കൂടയിലെക്ക് വിത്ത് പാകിയുള്ള പുതിയ രീതിയിലുള്ള ഉല്‍പാദനം തുടങ്ങിയത്.തമിഴ്‌നാട്ടില്‍ നിന്നുമാണ് ചികിരികൂടകള്‍ കൊണ്ടുവന്നത് എല്ലാ ജില്ലകളിലും സൊഷ്യല്‍ ഫോറസ്ട്രിക്ക് കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സറികളില്‍ ചകിരികുടത്തൈ വളര്‍ത്താന്‍ ആരംഭിച്ചത് ഈ വര്‍ഷം കേരളംആവശ്യപ്പെട്ട ചകിരി കൂടകള്‍ ലഭ്യമായിട്ടില്ല. ഈ വര്‍ഷത്തെ സി ആര്‍ ടി പദ്ധതി വിജയമാകുകയാണെങ്കില്‍ അടുത്തവര്‍ഷം നേരത്തെ തന്നെ ചകിരിക്കുടയ്ക്ക് ഓര്‍ഡര്‍ കൊടുക്കാനുള്ള ഒരുക്കത്തിലാണ് സാമുഹ്യ വനവത്കരണ വിഭാഗം.പ്ലാസ്റ്റിക്ക് കവറില്‍ തൈ നടുബോള്‍ ഭൂമിയില്‍ നിന്നും ആ പ്ലാസ്റ്റിക്ക് നശിക്കുന്നില്ല എന്നാല്‍ തൈ ചകിരിക്കുടയില്‍ നട്ടുകഴിഞ്ഞാല്‍ദ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂമിയില്‍ ലയിക്കും അതിനാല്‍ ചകിരിക്കൂട് പദ്ധതി കേരളത്തില്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സമുഹ്യ വനവത്കരണ വിഭാഗം.