പെട്ടിക്കട തകര്‍ന്നിട്ടും നഷ്ടപരിഹാരം നല്‍കിയില്ല

0

അന്ധനായ ആദിവാസിയുടെ പെട്ടിക്കടക്ക് മുകളില്‍ മരം വീണ് നശിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ഒന്നും ലഭിച്ചില്ല. കാട്ടിക്കുളം പനവല്ലി കൊല്ലിക്കോണ കോളനിയിലെ മണിയന്റെ പെട്ടിക്കടയ്ക്ക് മുകളിലാണ് മാസങ്ങള്‍ക്ക് മുന്‍പ് സമിപത്തെ വന്‍ ഈട്ടിമരം വിണത്.എഴുപതിനായിരം രൂപ മുടക്കി പെട്ടിക്കടനിര്‍മ്മാണം പൂര്‍ത്തിയാക്കി സ്ഥാപനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കടയ്ക്ക് സമീപമുള്ള ഈട്ടിമരം കടപുഴകി വീഴുകയായിരുന്നു.

തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രിസംരംഭമായി നങ്ക അങ്ങാടി മണിയന്‍ സ്സ്‌റ്റോര്‍ എന്ന പേരില്‍ പെട്ടിക്കട നിര്‍മ്മാണം തുടങ്ങിയത്.എഴുപതിനായിരം രൂപ മുടക്കി പെട്ടിക്കടനിര്‍മ്മാണം പൂര്‍ത്തിയാക്കി സ്ഥാപനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കടയ്ക്ക് സമീപമുള്ള ഈട്ടിമരം കടപുഴകി വീഴുകയായിരുന്നു. പിന്നിട് കട പുനര്‍നിര്‍മ്മിക്കാന്‍ അന്ധനായ മണി സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. കോളനിക്കാരുടെയും നാട്ടുകാരുടെയും സഹായത്താലും ചിലരില്‍ നിന്നും കൈവായ്പ വാങ്ങിയും 35000 രൂപമുടക്കിയാണ് കടപുനര്‍നിര്‍മ്മിച്ചത്.മരം വീണ് പെട്ടിക്കട തകര്‍ന്നതിനെ തുടര്‍ന്ന് പട്ടികവര്‍ഗ്ഗവകുപ്പിനും,റവന്യൂ വകുപ്പിനും നിരവധി തവണ നിവേദനം നല്‍കിയെങ്കിലും യാതൊരുവിധ നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല.ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ഈ കടയില്‍ നിന്നും ലഭിക്കുന്നവരുമാനം കൊണ്ടാണ് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്. ഇനിയെങ്കിലും തനിക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ അധികൃതല്‍ തയ്യാറാവണമെന്നാണ് മണിയന്‍ ആവശ്യപ്പെടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!