ജില്ലയില്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക പോലീസ് ബീറ്റ് ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും.അവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും.ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചു തുറന്നിട്ടുള്ള കടകളില്‍ സാമൂഹിക അകലം പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കടകള്‍ അടപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയിട്ടില്ലാത്ത സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.