ഉച്ചഭക്ഷണം നല്‍കി ഫോറസ്റ്റ് റെയ്ഞ്ചര്‍ ശശികുമാര്‍

0

ലോക്ഡൗണില്‍ പുല്‍പ്പള്ളി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിയിലേര്‍പ്പെട്ട പോലീസുകാര്‍ക്കും, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഉച്ചഭക്ഷണം നല്‍കി ചെതലയം ഫോറസ്റ്റ് റെയ്ഞ്ചര്‍ ശശികുമാര്‍. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ദിവസമായിരുന്നു ശശികുമാര്‍ സന്നദ്ധ പ്രവര്‍ത്തന രംഗത്തും സജീവമായത്. 36 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം ഇന്നാണ് ജോലിയില്‍ നിന്നും ശശികുമാര്‍ വിരമിച്ചത്.വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി തോമസ്, ഗ്രാമ പഞ്ചായത്തംഗം മണി പാമ്പനാല്‍, സിബി, ബെന്നി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!