ലോക്ക് ഡൌണ്‍ ലംഘനം 47 കേസുകള്‍ എടുത്തു

0

ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് 05.00 മണി  വരെ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി  47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.   ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 114 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ  കൂട്ടംകൂടി നിന്നതിന് 93 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ലോക്ക് ഡൌണ്‍ ലംഘനം നടത്തിയത്തിന് 791 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിടുണ്ട്. ഇതില്‍ 15 കേസുകള്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് എടുത്ത കേസുകളാണ്. ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 4059 ഉം   സാമൂഹിക അകലം പാലിക്കാത്തതിന് 3596 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.

ലോക്ക് ഡൌണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ലോക്ക് ഡൌണ്‍ ലംഘിച്ചുക്കൊണ്ട് അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കോവിഡ് രോഗ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍  സ്വീകരിക്കുമെന്നും  ജില്ലാ പോലീസ് മേധാവി  ഡോ.അര്‍വിന്ദ് സുകുമാര്‍  ഐ.പി.എസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!