കൊവിഡ്:മാതൃകാ പ്രവര്‍ത്തനവുമായി  വയനാട് ഡെവലപ്പ്‌മെന്റ് റെസ്‌പോണ്‍സ് ഫോറം

0

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകള്‍ക്കൊപ്പം മാതൃകാപരമായ പ്രവര്‍ത്തനവുമായി വയനാട് ഡെവലപ്പ്‌മെന്റ് റെസ്‌പോണ്‍സ് ഫോറം. പൊലീസിനൊപ്പം ടൗണില്‍ വാഹന പരിശോധന, ടൗണുകള്‍ അണുവിമുക്തമാക്കല്‍ , കോളനികള്‍ ഏറ്റെടുത്ത് മാതൃക കോളനിയാക്കുക തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ഡബ്ല്യുഡിആര്‍എഫ് നടത്തുന്നത്. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ഫോറത്തിന്റെ പ്രവര്‍ത്തനം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സമൂഹത്തിലെ വിവിധ മേഖലകളിലും കഴിഞ്ഞ ഒന്നര വര്‍ഷമായി മാതൃക പരമായ പ്രവര്‍ത്തനമാണ് വയനാട് ഡെവലപ്പ്‌മെന്റ് റെസ്‌പോണ്‍സ് ഫോറം നടത്തി വരുന്നത്. ലോക് ഡൗണ്‍ സമയത്ത്  പൊലിസിനൊപ്പം ചേര്‍ന്ന് പുല്‍പ്പള്ളി, മാനന്തവാടി, കല്‍പ്പറ്റ, ചീരാല്‍, ബത്തേരി എന്നീ ടൗണുകളില്‍ വാഹന പരിശോധന, കൊവിഡ് രോഗികളെ മോണിറ്റര്‍ ചെയ്യുന്നതിനായി വിവരങ്ങള്‍ ശേഖരിച്ചു നല്‍കല്‍, ടൗണുകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഫോറത്തിന്റെ നേതൃത്വത്തില്‍ ചെയ്ത് വരുന്നത്.കൂടാതെ ടൗണുകളും, കോളനികളും അണുവിമുക്തമാക്കല്‍, കോളനികള്‍ ഏറ്റെടുത്ത് അവിടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചും ബോധവല്‍കരണം നല്‍കിയും പച്ചക്കറി കൃഷി അടക്കം പരിശീലിപ്പിച്ച് സ്വയം തൊഴില്‍ പര്യാപ്തമാക്കല്‍ അടക്കമുള്ള മാതൃക പ്രവര്‍ത്തനവും 150 അംഗങ്ങള്‍ ഉളള ഡബ്ല്യുഡിആര്‍എഫ് ജില്ലയില്‍ ഉടനീളം ചെയ്യുന്നുണ്ട്. ജില്ലാ കലക്ടര്‍ രക്ഷാധികാരിയായിട്ടുള്ള ഫോറത്തിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ സുധീഷ് ശിവദയാണ്. നമ്പ്യാര്‍കുന്ന് ശാന്തിഗിരി ആശ്രമം ചിന്മയാനന്ദന്‍, റിട്ട. പ്രൊഫസര്‍ രാജഗോപാല്‍ എന്നിവരാണ് മറ്റ് രക്ഷാധികാരികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!