നെല്ല് കൊയ്ത് നല്‍കി യൂത്ത് കോണ്‍ഗ്രസ്
കോവിഡ് പ്രതിസന്ധിയില്‍ നെല്ല് കൊയ്ത് കോളനി നിവാസികള്‍ക്ക് താങ്ങായി യൂത്ത് കോണ്‍ഗ്രസ്.
തലപ്പുഴ കൈതക്കൊല്ലി താഴെ തലപ്പുഴ കുറിച്യ കോളനിയിലെ നെല്ലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയ്തു നല്‍കിയത്.പുഞ്ചകൃഷി വിളവെടുപ്പിന് പാകമായപ്പോള്‍ കോളനിയിലെ 40ഓളം പേര്‍ക്ക് കോവിഡ് പോസിറ്റീവായി കോളനി നിവാസികള്‍ ഒന്നടങ്കം നിരീക്ഷണത്തില്‍ പോയ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെല്ല് കൊയ്തു നല്‍കിയത്.
രണ്ടര എക്കറോളം വരുന്ന നെല്ല് രണ്ടു ദിവസത്തെ പ്രവര്‍ത്തനത്തിലൂടെയാണ് കൊയ്ത് മെതിച്ച് കൊടുത്തത്.കോളനി കാരണവര്‍ ഒ.കെ.ചന്തു മൂപ്പന്റെ കാര്‍മികത്വത്തില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് കൊയ്ത്ത് ഉല്‍ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡണ്ട് നിധിന്‍ തലപ്പുഴ,വൈസ് പ്രസിഡണ്ട് എം.ജി.ബിജു, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയ്‌സി ഷാജു,വാര്‍ഡ് മെമ്പര്‍ ജോസ് , കോളനി നിവാസിയും തവിഞ്ഞാല്‍ പഞ്ചായത്ത് അംഗവുമായ ടീ.കെ.ഗോപി,വിജിന്‍,അഷ്‌കര്‍ ചുങ്കം, ഷിജുപുതിയിടം,അജോ മാളിയേക്കല്‍,ഷാജി ആന്റണി,സച്ചിന്‍,ജിന്‍സ്,പ്രതീഷ്,പ്രതീപ് കമ്പമല തുടങ്ങിയവര്‍ നേതൃത്വം നല്‍കി