വ്യാപക മരംമുറിയെന്ന് പരാതി

0

കല്‍പ്പറ്റ -മാനന്തവാടി റോഡ് അരികില്‍ പതിറ്റാണ്ടുകളായി നില്‍ക്കുന്ന മരങ്ങള്‍ റോഡ് വികസനത്തിന്റെ പേരില്‍ മുറിച്ചു നീക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.കല്‍പ്പറ്റ എടപ്പട്ടി മുതല്‍ മാനന്തവാടി വരെ ഏതാണ്ട് 50 ഓളം മരങ്ങളാണ് ഇത്തരത്തില്‍ മുറിച്ചു നീക്കിയത്. അപകട ഭീഷണി നിലനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കാമെന്ന് ഉത്തരവിന് മറയാക്കിയാണ് നീക്കം. ഒരു അപകടവും വരുത്താത്ത മരങ്ങള്‍ എന്തിന് മുറിച്ച് നീക്കുന്നു എന്നാണ് ഇവരുടെ ചോദ്യം.മരംമുറി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ബഷീര്‍ ആനന്ദ് ജോണ്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!