ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വൈത്തിരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് വൈത്തിരി കുന്നത്തിടവക വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇന്ധന വില വര്‍ദ്ധനവ്, റാഫേല്‍ വിമാന അഴിമതി, ദുരിതാശ്വാസ ഫണ്ട് വിതരണ അപാകത എന്നിവക്കെതിരെയാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ഡി.സി.സി വൈസ് പ്രസിഡണ്ട്എം.എന്‍ രമേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ആര്‍. രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു, മണ്ഡലം സെക്രട്ടറി ഫൈസല്‍ സ്വാഗതം പറഞ്ഞു. വേണു മാസ്റ്റര്‍, പി.പി വര്‍ഗീസ് പി.ജെ കുര്യന്‍, എം രാഘവന്‍, എ.വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.