പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

പടിഞ്ഞാറത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ വിലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതി തള്ളുക, വയനാട് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടത്തിയ ധര്‍ണ്ണ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശ്രീ. ജോണി നന്നാട്ട് അദ്ധ്യക്ഷത വഹിച്ചു. എം.വി ജോണ്‍, കെ.ടി ശ്രീധരന്‍ മാസ്റ്റര്‍, കെ.വി.ടൈറ്റസ്, ജസ്റ്റിന്‍ കട്ടക്കയം, ശകുന്തള ഷണ്‍മുഖന്‍, ശാന്തകുമാരി, ഇ.കെ പ്രഭാകരന്‍, മാത്യു വട്ടുകുളം, നാസര്‍, സത്യപ്രകാശ്, ബേബി കിളിയാമ്പ്ര, കെ.എസ് തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!