കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 24 വെന്റിലേറ്റര്‍ കൂടി വയനാട്ടിലെത്തി. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കെ.എം.എസ്.സി.എല്‍. വഴിയാണ് പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ജില്ലയിലെത്തിച്ചത്. ഇതില്‍ 19 എണ്ണം മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലും 5 എണ്ണം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ വയനാട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററുകളുടെ എണ്ണം 45 ആയി. സുല്‍ത്താന്‍ ബത്തേരിയില്‍ 8 ആയി ഉയര്‍ന്നു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഏഴും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഒരു വെന്റിലേറ്ററുമുണ്ട്. കോവിഡ് ടേര്‍ഷ്യറി കെയര്‍ സെന്ററായ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ 14 വെന്റിലേറ്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ യഥാക്രമം 31, 36, 6, 6 എങ്ങനെയാണ് ഐസിയു ബെഡ്ഡുകള്‍. ഇതില്‍ മാനന്തവാടിയില്‍ 22ഉം സുല്‍ത്താന്‍ബത്തേരിയില്‍ ഇരുപതും ബെഡുകള്‍ കോവിഡ് ചികിത്സയ്ക്കുവേണ്ടി മാത്രം മാറ്റിവച്ചിരിക്കുകയാണ്. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 6 ഐസിയു ബെഡുകള്‍ കോവിഡ് ചികിത്സയ്ക്കുണ്ട്. ഡിഎം വിംസ് മെഡിക്കല്‍ കോളേജിലുള്ള 87 ഐസിയു ബെഡ്ഡുകളില്‍ 42 എണ്ണം കോവിഡ് ചികിത്സിക്കാന്‍ വേണ്ടിയുള്ളതാണ്.