പുഷ്പാര്‍ച്ചന നടത്തി

0

മാതൃഭൂമി മുന്‍ മാനേജിംഗ് ഡയരക്ടറും രാഷ്ട്രീയ- സാംസ്‌ക്കാരിക മേഖലകളിലെ അതുല്യ വ്യക്തിത്വവുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ പുളിയാര്‍മലയിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എല്‍ജെഡി സംസ്ഥാന പ്രസി ം വി ശ്രേയാംസ് കുമാര്‍ എം പി, സി.പി.ഐ എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, മുന്‍ എം.എല്‍.എ. സി കെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍, നഗരസഭാ ചെയര്‍മാന്‍ കെയം തൊടി മുജീബ്, വിജയന്‍ ചെറുകര, കെ.കെ.ഹംസ, പി.പി. ആലി തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തിലും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. വീരേന്ദ്രകുമാറിന്റെ ഓര്‍മ്മയ്ക്കായി മുതിര്‍ന്ന സി പി എം നേതാവ് പി കെ മുഹമ്മദ് വൃക്ഷത്തൈ നട്ടു. പാലിയേറ്റിവ് കെയര്‍ യൂണിറ്റിലെ രോഗികള്‍ക്കുള്ള കിറ്റുകള്‍ എം.വി.ശ്രേയാംസ് കുമാര്‍ എം.പി. ഗഫൂര്‍ താനേരിക്ക് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!