അക്കാദമിക് വെബിനാര്‍ നടത്തി

0

കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോവിഡ് കാലത്തെ പുതിയ അധ്യയന വര്‍ഷവും  മനശാസ്ത്ര സമീപനവും എന്ന വിഷയത്തില്‍ അക്കാദമിക് വെബിനാര്‍ നടത്തി.എംഎല്‍എ അഡ്വ. ടി സിദ്ദീഖ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ് ഇ. കെ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി കെ ജാഫര്‍, സംസ്ഥാന കമ്മറ്റി ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ്, ഫിലിപ്പ് മമ്പാട്,  പ്രോഗ്രാം വിംഗ് കണ്‍വീനര്‍ പി അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലയില്‍ കെ എ ടി എഫ് ഗൗരവമായ രീതിയില്‍ നേതൃത്വം  കൊടുക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും, കോവിഡിനെ തരണംചെയ്യാന്‍ പൊതുസമൂഹവും വിദ്യാര്‍ത്ഥികളും ആര്‍ജിച്ചെടുക്കേണ്ട ശേഷികളും സമീപനങ്ങളിലേക്കും കൃത്യമായ വിരല്‍ചൂണ്ടാന്‍് കെ എ ടി എഫിന് കഴിഞ്ഞിട്ടുണ്ടെന്നും അഡ്വ. ടി സിദ്ദീഖ്  പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!